എൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകും

52 ആഴ്ച ഉയരം കൈവരിച്ച് ഗ്രീന്‍ എനര്‍ജി ഓഹരി

ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ് വിന്ഡ് എനര്‍ജിയും ഇനോക്സ് വിന്‍ഡ് ലിമിറ്റഡും ലയിക്കാനൊരുങ്ങുകയാണ്. അതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍്ഡ് നല്‍കി കഴിഞ്ഞു.

ലയന കരാര്‍ പ്രകാരം. ഇനോക്്സ് വിന്‍ഡ് എനര്‍ജിയുടെ ഓരോ 10 ഓഹരികള്‍ക്കും ഇനോക്സ് വിന്‍ഡിന്റെ 158 ഓഹരികള്‍ ലഭ്യമാകും. കൂടാതെ ഓരോ 10 വാറന്റിനും 54 രൂപ വിലയുള്ള 154 ഓഹരി വാറന്റുകളും നല്‍കും.

ലയനത്തിനുശേഷം, ഐനോക്സ് വിന്‍ഡിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 72.01 ശതമാനത്തില്‍ നിന്ന് 55.83 ശതമാനമായി കുറയും, അതേസമയം പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം 27.99 ശതമാനത്തില്‍ നിന്ന് 44.17 ശതമാനമായി ഉയരും.

X
Top