അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

അദാനി ഗ്രൂപ്പിലെ നിക്ഷേപം വര്‍ധിപ്പിച്ച് ജിക്യുജി പാര്‍ട്‌ണേഴ്‌സ് എല്‍എല്‍സി

മുംബൈ: മുതിര്‍ന്ന നിക്ഷേപകനായ രാജീവ് ജെയിന്റെ ജിക്യുജി പാര്‍ട്‌ണേഴ്‌സ് എല്‍എല്‍സി, അദാനി ഗ്രൂപ്പ് കമ്പനിയിലെ പങ്കാളിത്തം ഏകദേശം 10 ശതമാനം ഉയര്‍ത്തി. ഏത് കമ്പനിയിലാണ് നിക്ഷേപമെന്നും മറ്റ് വിശദാംശങ്ങളും അറിവായിട്ടില്ല. അതേസമയം മൊത്തം നിക്ഷേപം 3.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഭാവി ഫണ്ട് സമാഹരണത്തില്‍ പങ്കെടുക്കുമെന്നറിയിച്ച ജെയ്ന്‍ അദാനി കമ്പനികള്‍ ‘ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളാണെന്ന്’ പറഞ്ഞു.അഞ്ച് വര്‍ഷത്തിനുള്ളില്‍, അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാകാന്‍ ആഗ്രഹിക്കുന്നു.

മാര്‍ച്ചില്‍, ജിക്യുജി പാര്‍ട്‌ണേഴ്‌സ് നാല് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് താളം കണ്ടെത്തി. ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് തകര്‍ച്ച നേരിട്ടത്.

ഓഹരി വില കൃത്രിമം, കോര്‍പ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യണ്‍ ഡോളര്‍ ചോര്‍ന്നു.

X
Top