തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അദാനി കമ്പനികളിലേക്ക് വീണ്ടും നിക്ഷേപം ഒഴുക്കി GQG പാർട്‌ണേഴ്‌സ്

മുംബൈ: രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ വർദ്ധിപ്പിച്ചു.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം നടത്തിയിരുന്നു.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സെസ്, അദാനി പവർ ലിമിറ്റഡ്, അംബുജ സിമന്റ് ലിമിറ്റഡ് എന്നിവയിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

അടിസ്ഥാന വികസന മേഖലയിൽ മറ്റ് ഏത് കമ്പനികളെ അപേക്ഷിച്ച് നിക്ഷേപത്തിലും, വികസനത്തിലും അദാനി കമ്പനികൾ ബഹുദൂരം മുന്നിലാണ്.

ദീർഘ കാലത്തിൽ നേട്ടമുണ്ടാക്കാനാകുന്ന പ്രോജെക്റ്റുകളിലാണ് അദാനി ഗ്രൂപ് ശ്രദ്ധ പതിപ്പിക്കുന്നത്. ശക്തമായ നേതൃത്വം, വൈവിധ്യമാർന്ന കമ്പനികൾ എല്ലാറ്റിനുമുപരിയായി സർക്കാരിന്റെ പിന്തുണ എന്നീ ഘടകങ്ങൾ അദാനി ഗ്രൂപ്പിനെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മാത്രമല്ല, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും, ചെറുകിട നിക്ഷേപകരും അദാനി ഓഹരികളിൽ കൂടുതൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നുണ്ട്.

X
Top