2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

2030-ഓടെ 11 മേഖലകളിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് സർക്കാർ

ന്യൂ ഡൽഹി : ഓട്ടോമൊബൈൽ, ഫാർമ, തുണിത്തരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള 11 മേഖലകളിൽ നിന്ന് 2030 ഓടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കയറ്റുമതി 500 ബില്യൺ ഡോളറായി വർധിപ്പിക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.വാണിജ്യ വ്യവസായ മന്ത്രാലയം വിളിച്ച യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി), ഇൻവെസ്റ്റ് ഇന്ത്യ, സ്കെയിൽ (സ്റ്റിയറിംഗ് കമ്മിറ്റി ഫോർ അഡ്വാൻസിംഗ് ലോക്കൽ വാല്യൂ ആഡ് ആൻഡ് എക്‌സ്‌പോർട്ട്‌സ്) കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് യോഗം വിളിച്ചുകൂട്ടിയത്.

ഓട്ടോമൊബൈൽസ് (ഇവികൾ ഉൾപ്പെടെ), ക്യാപിറ്റൽ ഗുഡ്‌സ്, കെമിക്കൽസ്, ഡ്രോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എയ്‌റോസ്‌പേസ്, ഡിഫൻസ്, തുകൽ, പാദരക്ഷകൾ, തുണിത്തരങ്ങൾ, ബഹിരാകാശം എന്നിവയാണ് 11 മേഖലകൾ.ഈ മേഖലകളിലെ കയറ്റുമതി 2030-ഓടെ 160 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നു.

മൊത്തത്തിൽ, 2030 ഓടെ രാജ്യത്തിന്റെ ചരക്ക് സേവന കയറ്റുമതി 2 ട്രില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

നിലവിലെ സാഹചര്യം, വെല്ലുവിളികൾ, രാജ്യത്തിന്റെ ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശുപാർശകൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ, ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

X
Top