രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ആര്‍ബിഐയുമായി ബോണ്ട് കൈമാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2024-ല്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് തിരികെ വാങ്ങി. 2032-ല്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ തിരികെ നല്‍കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച പത്രിക്കുറിപ്പില്‍ അറിയിച്ചതാണിത്.

ഇടപാട് പണം നിഷ്പക്ഷമാക്കുന്നതിന് പഴയ സെക്യൂരിറ്റികള്‍ വാങ്ങുകയും പുതിയവ നല്‍കുകയും ചെയ്യുന്ന ഇടപാടാണ് നടന്നത്. 2024ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 226.10 ബില്യണ്‍ രൂപ (2.78 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 6.18% ബോണ്ടുകള്‍ 98.62 രൂപയ്ക്ക് തിരികെ വാങ്ങുകയും 210.26 ബില്യണ്‍ രൂപയുടെ 8.28% 2032 ബോണ്ടുകള്‍ 106.05 രൂപയ്ക്ക് നല്‍കുകയുമായിരുന്നു.

ആര്‍ബിഐയുമായി ബോണ്ട് സ്വിച്ച് ലേലം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം കൈവരിക്കുന്നതിനാണിത്.

നടപ്പ് സാമ്പത്തികവര്‍ഷം ഇതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ 820 ബില്യണ്‍ രൂപയുടെ ബോണ്ട് സ്വിച്ച് നടത്തി.

X
Top