ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ

ദില്ലി: പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഓരോ മൂന്നുമാസം കൂടുമ്പോഴും പലിശനിരക്ക് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ വർധനവ്.

2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 ബിപിഎസ് വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ പലിശനിരക്കുകൾ ഇപ്രകാരമാണ്.

ഒരു വർഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശനിരക്ക് 6.9 ശതമാനമായായി ഉയർത്തി. 2023 ഏപ്രിൽ-ജൂൺ പാദത്തിൽ പലിശനിരക്ക് 6.8 ശതമാനമായിരുന്നു. 2 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും പലിശനിരക്ക് 7 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

അഞ്ച് വർഷ കാലാവധിയുള്ള ആവർത്തന നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.2 ശതമാനമായിരുന്നു. മറ്റ് ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് ഏപ്രിൽ -ജൂൺ പാദത്തിലേതിന് സമാനമായി തുടരും.

സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ പുതുക്കുന്നത്. 2023 ഏപ്രിൽ-ജൂൺ പാദത്തിൽ സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 70 ബിപിഎസ് വരെ വർദ്ധിപ്പിച്ചിരുന്നു.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പ്രതിമാസ വരുമാന സമ്പാദ്യ പദ്ധതി, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, , സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ സ്‌കീമുകളുടെ പലിശ നിരക്കുകൾ കഴിഞ്ഞപാദത്തിൽ വർധിപ്പിച്ചിരുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് മാറ്റമില്ലാതെ 7.1 ശതമാനമായി നിലനിർത്തുകയാണുണ്ടായത്.

X
Top