ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ദീർഘകാല മൂലധന നേട്ട നികുതിയിലെ വിവാദ മാറ്റം പിൻവലിച്ച് സർക്കാർ

ദില്ലി: ദീർഘകാല മൂലധന നേട്ട നികുതിയിലെ(long-term capital gains tax) വിവാദ മാറ്റം പിൻവലിച്ച് കേന്ദ്ര സർക്കാർ(Union government). വിലക്കയറ്റത്തിന് ആനുപാതികമായുള്ള ഇൻഡക്സേഷൻ ആനുകൂല്യം സർക്കാർ പുനഃസ്ഥാപിച്ചു. ഇതിനായി ധനകാര്യ ബില്ലിൽ മാറ്റം വരുത്തും.

ഇൻഡക്സേഷൻ ഇല്ലാതെ 12.5% നികുതിക്കുള്ള നിർദ്ദേശവും നിലനിറുത്തും. ഏതാണോ കുറഞ്ഞ നികുതി അത് നല്‍കിയാൽ മതിയാകും. വീടും വസ്തുവും വില്‍ക്കുമ്പോഴുള്ള അധികനികുതി ഭാരമാണ് ഇതോടെ ഒഴിവായത്. സർക്കാർ ശുപാർശ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.

എന്താണ് മൂലധന നേട്ട നികുതി?
ഒരു ‘മൂലധന ആസ്തി’ വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന ഏതൊരു ലാഭമോ നേട്ടമോ ‘മൂലധന നേട്ടത്തിൽ നിന്നുള്ള വരുമാനം’ എന്നറിയപ്പെടുന്നു.

ഈ ആസ്തിയുടെ കൈമാറ്റം നടക്കുന്ന അവസരത്തിൽ അത്തരം മൂലധന നേട്ടങ്ങൾക്ക് നികുതി ബാധകമാണ്. ഇതിനെ മൂലധന നേട്ട നികുതി എന്ന് വിളിക്കുന്നു.

രണ്ട് തരത്തിലുള്ള മൂലധന നേട്ടങ്ങളുണ്ട്: ഹ്രസ്വകാല മൂലധന നേട്ടം (എസ്ടിസിജി), ദീർഘകാല മൂലധന നേട്ടം (എൽടിസിജി).

X
Top