ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കൊച്ചി: കേന്ദ്രസർക്കാർ വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്തിയേക്കും.

സർക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സർക്കാരിനു നല്‍കാൻ വാർത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിർദേശിച്ചിട്ടുണ്ട്.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂർത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ എന്ന നിരക്കിലാണ് ഇഷ്യു ചെയ്യുന്നത്.

നിലവില്‍ വോഡഫോണ്‍ ഐഡിയയില്‍ സർക്കാരിന് 22.60 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതാണ് ഏതാണ്ട് 48.99 ശതമാനമായി ഉയരുക. അതേസമയം, കമ്പനിയുടെ പ്രവർത്തന നിയന്ത്രണം പ്രമോട്ടർമാരില്‍ തുടരും.

X
Top