കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഐടി രംഗത്ത് സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ വിവരസാങ്കേതിക രംഗത്ത് (ഐടി) ഈ വര്‍ഷം 9.5 ബില്ല്യണ്‍ ഡോളര്‍ തുക ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12.1 ശതമാനം കൂടുതലാണ് ഇത്. സോഫ്റ്റ് വെയര്‍ മേഖല ഈ വര്‍ഷം വേഗത്തില്‍ വളരുമെന്നും ഗവേഷണ സ്ഥാപനം ഗാര്‍ട്ട്‌നര്‍ പറഞ്ഞു.
മറ്റ് രാഷ്ട്രങ്ങളിലെ അവസ്ഥയ്ക്ക് വിപരീതമായി എല്ലാ മേഖലകളും രാജ്യത്ത് പുരോഗതി കൈവരിക്കും, ഗാര്‍ട്ടനറിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് അപേക്ഷ കൗഷിക്ക് പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂതന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങളുടെ വേഗവും അളവും വര്‍ധിപ്പിക്കുക, സ്വയംമാറ്റം വരുത്താന്‍ കഴിവുള്ള സംവിധാനങ്ങള്‍, പൗരന്മാരുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ മെച്ചപ്പെട്ടതാക്കുക, ഡാറ്റ ഫാബ്രിക്ക് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ലക്ഷ്യങ്ങളാണ്. ഇത് പൂര്‍ത്തിയാക്കാന്‍ മികച്ച നിക്ഷേപം കൂടിയേ തീരു.
ലോക സോഫ്റ്റ് വെയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കോട്ടം തട്ടില്ലെന്ന് ഗാര്‍ട്ടനര്‍ നടത്തിയ പഠനം പറയുന്നു. എല്ലാമേഖലകളിലും സോഫ്റ്റ് വെയറുകള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചുകൊണ്ടിരിക്കും. 2022 ല്‍ ഐടി രംഗം 567.7 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാകര്‍ഷിക്കുമെന്നും ഗവേഷണം സ്ഥാപനം കണ്ടെത്തുന്നു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ് ഇത്. സര്‍ക്കാര്‍ ഓഫീസുകള്‍ പഴയ കമ്പ്യൂട്ടറുകളെ ആശ്രയിക്കുന്നതിനാല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ല.
ക്ലൗഡ് കമ്പ്യൂട്ടിംഗും റിമോട്ട് ആക്‌സസും കൂടുതല്‍ ജനപ്രീതി കൈവരിക്കുമ്പോള്‍ ടെലികോം പോലുള്ള സേവനങ്ങള്‍ പുറകോട്ടുരപോകും. പഴയ സിസ്റ്റം നവീകരിക്കാന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലുള്ളവ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും പഠനം പറയുന്നു. മികച്ച പ്രതിഭകളെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് കഴിയാതെ വരുമ്പോള്‍ ക്ലൗഡ് സേവനങ്ങള്‍ ആ കുറവ് നികത്തുന്നു.

X
Top