ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഒഎന്‍ജിസിയില്‍ നിന്നും കേന്ദ്രം നേടിയത് 5001 കോടി രൂപ ലാഭവിഹിതം

ന്യൂഡല്‍ഹി: ഒഎന്‍ജിസി കമ്പനിയില്‍ നിന്നും ലാഭവിഹിത ഇനത്തില്‍ സര്‍ക്കാറിന് ലഭ്യമായത് 5001 കോടി രൂപ. ഇതോടെ മൊത്തം പൊതുമേഖല കമ്പനികളില്‍ നിന്നും ലഭ്യമായ ലാഭവിഹിത തുക 23,797 കോടി രൂപയായി ഉയര്‍ന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹിന്‍ കന്ത പാണ്ടേ ട്വീറ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

സ്ഥിരമായ ലാഭവിഹിത നയം പിന്തുടരാനും ലാഭം, കാപ്പെക്‌സ് ആവശ്യകതകള്‍, പണം/ കരുതല്‍, അറ്റ മൂല്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ഉയര്‍ന്ന ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കാനും ഡിപാം സിപിഎസ്ഇകളെ 2020ല്‍ ഉപദേശിച്ചിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 30 ശതമാനം അല്ലെങ്കില്‍ അറ്റ മൂല്യത്തിന്റെ 5 ശതമാനം, ഏതാണോ ഉയര്‍ന്നത് വാര്‍ഷിക ലാഭവിഹിതം നല്‍കാന്‍ സിപിഎസ്ഇകള്‍ ബാധ്യസ്ഥരാണ്.

ഡിപാം വെബ്‌സൈറ്റ് പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തം ഡിവിഡന്റ് രസീതുകള്‍ 23,796.55 കോടി രൂപയാണ്.

X
Top