ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഗോപാൽ വിറ്റൽ എയർടെല്ലിന്റെ എംഡിയായി തുടരും

മുംബൈ: ഭാരതി എയർടെലിന്റെ മാനേജിംഗ് ഡയറക്ടറായി ഗോപാൽ വിറ്റലിനെ വീണ്ടും നിയമിക്കുന്നതിന് ഓഹരി ഉടമകൾ അംഗീകാരം നൽകി. 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് വർഷത്തേക്ക് വിറ്റൽ എയർടെല്ലിന്റെ എംഡിയായി തുടരും. ലഭിച്ച വോട്ടുകളിൽ 97 ശതമാനവും പ്രമേയത്തെ അനുകൂലിച്ചതായി ടെലികോം കമ്പനി അറിയിച്ചു.

അതേപോലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ വിറ്റലിന് പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയത്തിനും ഷെയർഹോൾഡർമാർ അംഗീകാരം നൽകിയതായി അതിന്റെ റെഗുലേറ്ററി ഫയലിംഗിൽ കമ്പനി പറഞ്ഞു. ഈ നിർദേശത്തിന് അനുകൂലമായി 89.57% വോട്ടുകൾ ലഭിച്ചപ്പോൾ ഇതിനെ 10.42% പേർ എതിർത്തു.

എയർടെല്ലിന്റെ എജിഎം 2022 ഓഗസ്റ്റ് 12-നാണ് (വെള്ളിയാഴ്ച) നടന്നത്. ഭാരതി എയർടെൽ ഓഗസ്റ്റിൽ 5G സേവനങ്ങൾ പുറത്തിറക്കുമെന്നും 2024 മാർച്ചോടെ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളും പ്രധാന ഗ്രാമപ്രദേശങ്ങളും കവർ ചെയ്യുമെന്നും അടുത്തിടെ വിറ്റൽ അവകാശപ്പെട്ടിരുന്നു. ഭാരതി എയർടെൽ 5G സ്പെക്‌ട്രം ലേലത്തിൽ 19,867.8 MHz ഫ്രീക്വൻസികൾ സ്വന്തമാക്കി.

X
Top