Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ ഒന്നാമൻ

ആന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പ് തന്നെയാണ് സ്വീകാര്യതനേടിയത്. പ്രതിമാസം ഗൂഗിള്‍ മാപ്പിന് 200 കോടി ഉപഭോക്താക്കളെ ലഭിച്ചതായി ഗൂഗിള്‍ പറയുന്നു.

ഈ നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറില്‍ 1000 കോടി ഡൗണ്‍ലോഡുകള്‍ ( ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീലോഡ് ചെയ്തതും ഇതില്‍ പെടും) എന്ന നേട്ടവും ഗൂഗിള്‍ മാപ്പ് സ്വന്തമാക്കി.

ഐഫോണുകളില്‍ ആപ്പിള്‍ മാപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ മാപ്പ് തന്നെയാണ് ഒന്നാമൻ.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സേവനമായ വേസും (Waze) 2022 അവസാനത്തോടെ 15.1 കോടി സജീവ ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. പിന്നീട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേസും ഗൂഗിള്‍ മാപ്പിന്റെ താഴെ തന്നെയാണ് സ്ഥാനം.

വേസിന് മുന്നില്‍ തന്നെയാണ് ആപ്പിള്‍ മാപ്പ് എങ്കിലും ആപ്പിള്‍ മാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല. 20 കോടിക്കും 50 കോടിക്കും ഇടയില്‍ ആപ്പിള്‍ മാപ്പിന് സജീവ ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

X
Top