മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

എഐ അവതാർ സ്റ്റാർട്ടപ്പ് ‘ആൾട്ടർ’ സ്വന്തമാക്കി ഗൂഗിൾ

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും വെർച്വൽ ഐഡന്റിറ്റി അവതാറുകൾ സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ആൾട്ടർ (Alter)നെ ടെക് ഭീമൻ ഗൂഗിൾ ഏറ്റെടുത്തു.

ടെക്‌ക്രഞ്ചിന്റെ റിപ്പോർട്ടനുസരിച്ച് ഗൂഗിളിന്റെ ഗെയിം കണ്ടെന്റ് മെച്ചപ്പെടുത്തുന്നതിനും ടിക് ടോക്കുമായി മത്സരിക്കുന്നതിനുമായി ഏകദേശം 10 കോടി ഡോളറിന് (ഏകദേശം 822.88 കോടി രൂപ) സ്റ്റാർട്ടപ്പിനെ വാങ്ങി എന്നാണ്.

ഏറ്റെടുക്കൽ രണ്ട് മാസം മുൻപ് പൂർത്തിയായെങ്കിലും ഇരു കമ്പനികളും പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. ആൾട്ടറിന്റെ ചില ഉന്നത എക്‌സിക്യൂട്ടീവുകൾ അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളില്‍ ഗൂഗിൾ ഏറ്റെടുത്തത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ആൾട്ടറിനെ കമ്പനി ഏറ്റെടുത്തതായി ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ഇടപാടിന്റെ സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

ഗെയിം, ആപ്പ് ഡവലപ്പർമാർക്ക് അവരുടെ ആപ്പുകളിലേക്ക് വിവിധ ഡിസൈനിലുള്ള അവതാർ ചേർക്കാൻ പ്ലഗ് ആൻഡ് പ്ലേ സാങ്കേതികവിദ്യയിലൂടെ സഹായം നൽകുന്ന ഒരു പ്ലാറ്റ്‌ഫോമായ ഫെയ്സ്മോജി എന്ന പേരിലാണ് ആൾട്ടർ ആരംഭിച്ചത്. സ്റ്റാർട്ടപ്പിൽ അന്ന് 30 ലക്ഷം ഡോളർ നിക്ഷേപിച്ചത് പ്ലേ വെഞ്ചേഴ്‌സ്, റൂഷ് വെഞ്ച്വേഴ്‌സ്, ട്വിറ്റർ എന്നിവരായിരുന്നു. പിന്നീട് ഫെയ്സ്‌മോജി ആൾട്ടർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ആൾട്ടർ സ്ഥാപകരായ ജോൺ സ്ലിമാക്കും റോബിൻ റസ്‌കയും ഗൂഗിൾ വാങ്ങിയത് സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ലെന്ന് ടെക്‌ക്രെഞ്ച് റിപ്പോർട്ട് ചെയ്തു. അതേസമയം, ഗൂഗിൾ ചാറ്റിൽ ഇഷ്‌ടാനുസൃത ഇമോജികൾ ഉപയോഗിക്കാനുള്ള ഫീച്ചർ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഫെയ്സ്ബുക്, ഗൂഗിൾ ഉള്‍പ്പെടെയുള്ള മിക്ക ടെക് കമ്പനികളുടെ ഏറ്റവും വലിയ എതിരാളിയായി ചൈനീസ് ആപ്പ് ടിക്ടോക് മാറികഴിഞ്ഞു. ഈ ആപ്പിനോട് മൽസരിക്കാനാണ് ഗൂഗിൾ ഇപ്പോൾ ആൾട്ടറും വാങ്ങിയിരിക്കുന്നത്.

X
Top