
മുംബൈ: മിഡില്‍ ഈസ്റ്റില്‍ പ്രതിസന്ധി കടുക്കുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഇടിവ്. ആഗസ്റ്റിലെ ആദ്യ 15 ദിവസങ്ങളിലാണ് എണ്ണ ഇറക്കുമതിയില്‍ ഇടിവുണ്ടായത്. 32 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കെപ്ലറാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
ജൂലൈയില്‍ പ്രതിദിനം 2.8 മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ആഗസ്റ്റിലെ ആദ്യ 15 ദിവസങ്ങളില്‍ പ്രതിദിനം 1.9 മില്യണ്‍ ബാരല്‍ എണ്ണയാണ് ശരാശരി ഇറക്കുമതി ചെയ്തിരുന്നത്. ഏപ്രിലില്‍ 1.6 ബില്യണ്‍ ബാരല്‍ എണ്ണമാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.
പിന്നീട് ഇത് മെയില്‍ 1.9 മില്യണ്‍ ബാരല്‍ എണ്ണയായി ഉയര്‍ന്നു. ജൂണില്‍ 2.7 മില്യണ്‍ ബാരലായും ജൂലൈയില്‍ 2.8 മില്യണ്‍ ബാരലായും എണ്ണ ഇറക്കുമതി കുറഞ്ഞു.
അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഏഴ് ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഇറക്കിയപ്പോള്‍ സൗദി അറേബ്യയില്‍ നിന്ന് 4.8 ലക്ഷം ബാരല്‍ എണ്ണയും വാങ്ങി.
നിലവില്‍ 90 ഡോളറിലേക്ക് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അയവില്ലാതെ തുടരുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരും. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റില്‍ എണ്ണവില ഉയര്‍ന്നിട്ടുണ്ട്.






