2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ആര്‍വിഎന്‍എല്‍ ഒഎഫ്എസിന് മികച്ച പ്രതികരണം

ന്യൂഡല്‍ഹി: റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (ആര്‍വിഎന്‍എല്‍) ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയില്‍) ആദ്യ ദിവസം 5.36 മടങ്ങ് അധികം സംബസ്‌ക്രൈബ് ചെയ്യപ്പെട്ടു.

സര്‍ക്കാര്‍ കമ്പനിയിലെ തങ്ങളുടെ 11.17 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഒഎഫ്എസാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് 5.36 ശതമാനം ഓഹരി പങ്കാളിത്തമാണ്.

119 രൂപയാണ് ഒഎഫ്എസിന്റെ ഇഷ്യു വില. 4.08 േേകാടി ഓഹരികളുടെ ഗ്രീന്‍ഷൂ ഓപ്ഷനും ഒഎഫ്എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓഹരി മൂലധനത്തിന്റെ 1.96 ശതമാനമാണ്.

ഒഎഫ്എസിന്റെ ആദ്യ ദിനത്തില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ 15.64 കോടി ഓഹരികള്‍ക്കായി ലേലം നടത്തി.

ഇവര്‍ക്കായി നീക്കിവച്ചത് 6.38 കോടി ഓഹരികള്‍ മാത്രമാണ്. 121.17 നിരക്കില്‍ 1900 കോടി രൂപയാണ് ലേലത്തിന്റെ മൂല്യം. അതേസമയം കമ്പനി ഓഹരി 6.77 ശതമാനം ഇടിവ് നേരിട്ടു. 125.25 രൂപയിലായിരുന്നു ക്ലോസിംഗ്.

നിലവില്‍ ആര്‍വിഎന്‍എല്ലില്‍ 78.20 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാറിനുള്ളത്.

X
Top