ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില വർധിച്ചത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില മെയ്‌ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും സ്വാധീനം ചെലുത്തുന്നത്. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 87 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.

X
Top