പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സ്വർണത്തിന് വീണ്ടും വില കൂടി

കൊച്ചി: ആഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നിരാശ നൽകി സ്വർണ വില(Gold Price) വീണ്ടും ഉയർന്ന് തുടങ്ങി.

ഇന്ന് കേരളത്തിൽ(Keralam) ഗ്രാമിന് 20 രൂപ ഉയർന്ന് വില 6,715 രൂപയായി. 160 രൂപ വർധിച്ച് 53,720 രൂപയാണ് പവൻ വില.

നാലുദിവസം തുടർച്ചയായി മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്.

കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 15 രൂപ ഉയർന്ന് 5,555 രൂപയിലെത്തി. അതേസമയം, വെള്ളി വില ഗ്രാമിന് 93 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ഇന്ന് വില കൂടിയത് എന്തുകൊണ്ട്?
രാജ്യാന്തര വിപണിയിലെ വില വർധനയാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഔൺസിന് ശരാശരി 2,510 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് 2,528 ഡോളർ വരെ കയറിയത് കേരളത്തിലെ വിലയെ സ്വാധീനിച്ചു.

നിലവിൽ രാജ്യാന്തര വില 2,515 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും വില വൈകാതെ കുതിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്ക അടുത്തമാസത്തോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ്) ഡോളറിന്റെ മൂല്യവും കുറയും.

ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപമൊഴുകാൻ വഴിവയ്ക്കും. സ്വർണ വിലയും ഉയരും.

ഇസ്രയേൽ-ഹിസ്ബുല്ല, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾക്ക് ശമനമില്ലാത്തതും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടും.

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 2,532 ഡോളറാണ് രാജ്യാന്തര വിപണിയിലെ റെക്കോർഡ്.

X
Top