സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായത്തിൽ അഞ്ച് മടങ്ങ് വര്‍ധന

ബെംഗളൂരു: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ, ഏകീകൃത അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 335.21 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 66.80 കോടി രൂപയായിരുന്നു അറ്റാദായം.

റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം വരുമാനം 605.11 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 1,346.54 കോടി രൂപയായി.

2023 സാമ്പത്തിക വര്‍ഷത്തില്‍ 56 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 84 ശതമാനവും സാമ്പത്തിക വളര്‍ച്ച കമ്പനി നേടിയതായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണ്‍ പിറോജ്ഷാ ഗോദ്‌റെജ് അറിയിച്ചു.

2025 സാമ്പത്തിക വര്‍ഷം ഞങ്ങളുടെ ബുക്കിംഗ് ലക്ഷ്യമായ 27,000 കോടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്് കമ്പനി. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ വില്‍പ്പന ബുക്കിംഗ് 89 ശതമാനം വര്‍ധിച്ച് 13,800 കോടി രൂപയായി ഉയര്‍ന്നതായി അടുത്തിടെ കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍വര്‍ഷത്തെ 22,527 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 27,500 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിനുള്ള സെക്ടറല്‍ ടെയില്‍വിന്‍ഡ് അടുത്ത കുറച്ച് വര്‍ഷങ്ങളിലും തുടരുമെന്ന് പിറോജ്ഷ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്.

X
Top