ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

നടന്‍ രാജ് കപൂറിന്റെ ബംഗ്ലാവ് വാങ്ങി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്

ഡെല്‍ഹി: ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തെന്ന് അറിയിപ്പിറക്കി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്. 500 കോടി വിറ്റുവരവ് പ്രതീക്ഷിക്കുന്ന ആഡംബര്‍ ഹൗസിംഗ് പ്രോജക്ട് ലക്ഷ്യമിട്ടാണ് ബംഗ്ലാവ് ഏറ്റെടുത്തതെന്നാണ് സൂചന.

ബംഗ്ലാവും അനുബന്ധപ്പെട്ട് കിടക്കുന്ന സ്ഥലവും രാജ് കപൂറിന്റെ കുടുംബാംഗങ്ങളില്‍ നിന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വാങ്ങിയതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ എത്ര രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ അടുത്താണ് ഈ ബംഗ്ലാവ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

മൂന്ന് നഗരങ്ങളിലായി നാല് പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ നവംബറില്‍ കമ്പനി അറിയിച്ചിരുന്നു. കമ്പനി മഹാരാഷ്ട്രയിലെ പാല്‍ഗാറിലെ മനോര്‍ പ്രദേശത്ത് 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെ 1.2 ദശലക്ഷം ചതുരശ്രയടിയുടെ പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. വരുമാനം 500 കോടി രൂപയുടെ ബിസിനസാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമേ പൂനെയിലെ മുന്‍ധാവ പ്രദേശത്ത് 12 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും, അവിടെ 2.2 ദശലക്ഷം ചതുരശ്രയടിയില്‍ ഹൗസിംഗ് പ്രോജക്റ്റും ആരംഭിച്ചു.

ഇതില്‍ നിന്നും 2,000 കോടി രൂപയുടെ വരുമാനവുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ‘ആഭ്യന്തര വിപണിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ബുക്കിംഗ് വാല്യു 10,000 കോടി രൂപയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്,’ ഗോദ്റേജ് പ്രോപ്പര്‍ട്ടീസിന്റെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ പിരോജ്ഷ ഗോദ്റേജ് അഭിപ്രായപ്പെട്ടു.

X
Top