ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഗോദാവരി ബയോറിഫൈനറീസ്‌ ഐപിഒ ഒക്‌ടോബര്‍ 23 മുതല്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എതനോള്‍ ഉല്‍പ്പാദക കമ്പനികളിലൊന്നായ ഗോദാവരി ബയോറിഫൈനറീസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ 23ന്‌ തുടങ്ങും. ഒക്‌ടോബര്‍ 25 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

334-352 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 42 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഒക്‌ടോബര്‍ 30ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

554.75 കോടി രൂപയാണ്‌ ഹുണ്ടായി മോട്ടോര്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌. 325 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 229.75 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഒ എഫ്‌ എസ്‌ വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 240 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 748.9 കോടി രൂപയുടെ കടമാണ്‌ കമ്പനിക്കുള്ളത്‌.

രാജ്യത്തെ ഏറ്റവും വലിയ എതനോള്‍ ഉല്‍പ്പാദകരിലൊന്നാണ്‌ ഗോദാവരി ബയോറിഫൈനറീസ്‌. ഇന്ധനത്തില്‍ എതനോള്‍ കലര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന്‌ കമ്പനി ബിസിനസ്‌ വിപുലീകരണത്തിന്‌ ഒരുങ്ങുകയാണ്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 12.3 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം 19.6 കോടി രൂപ ലാഭമുണ്ടായിരുന്നു. വരുമാനം 2014.7 കോടി രൂപയില്‍ നിന്ന്‌ 1686.7 കോടി രൂപയായി കുറഞ്ഞു.

X
Top