25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ‘നോണ്‍-വെജ് പാല്‍’ വെല്ലുവിളിയാകുന്നുആഗോള അസ്ഥിരതയ്ക്കിടയില്‍ ഇന്ത്യ മികച്ച നിക്ഷേപകേന്ദ്രമായി ഉയര്‍ന്നു: കെകെആര്‍സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളം

വിപണി ഇടിയുമ്പോഴും നേട്ടമുണ്ടാക്കി ജിഎംഡിസി ഓഹരി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിടുമ്പോഴും നേട്ടമുണ്ടാക്കിയ ഓഹരിയാണ് ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേത് (ജിഎംഡിസി). 16.61 ശതമാനമുയര്‍ന്ന് റെക്കോര്‍ഡ് വിലയായ 442.50 രൂപയില്‍ വെള്ളിയാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് അപൂര്‍വ മാഗ് നെറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഓഹരി വിലയെ സ്വാധീനിച്ചത്. ക്രിട്ടിക്കല്‍ മിനറല്‍ സെഗ്മന്റിലേയ്ക്ക് പ്രവേശിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

3000-4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ദിഷ്ട നിക്ഷേപത്തിനായി ഒരു പ്രീ ഇക്കണോമിക് അസസ്മെന്റ് നടത്താന്‍ ജിഎംഡിസി പദ്ധതിയിടുന്നു. ഗുജറാത്തിലെ റെയര്‍ എര്‍ത്ത് എലമെന്റ്‌സിനായി ഒരു സമ്പൂര്‍ണ്ണ മൂല്യ ശൃംഖല സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.

നിലവില്‍ 400-450 രൂപയിലാണ് കമ്പനി ഓഹരി ട്രേഡ് ചെയ്യുന്നത്.450 രൂപയ്ക്ക് മുകളിലുള്ള ട്രേഡ് ഓഹരിയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് നയിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

X
Top