
ബെയ്ജിങ്: ഈ വര്ഷം ആദ്യ പകുതിയില് ആഗോള തലത്തില് വിറ്റഴിച്ചത് 42 ലക്ഷം വൈദ്യുത വാഹനങ്ങള്. മുന് വര്ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്ധനയാണ് വൈദ്യുത വാഹന വില്പനയില് രേഖപ്പെടുത്തിയതെന്നും പ്രമുഖ ടെക്നോളജി മാര്ക്കറ്റ് അനലിസ്റ്റ് കമ്പനിയായ കാനാലിസിന്റെ ഗവേഷണ റിപ്പോര്ട്ടില് പറയുന്നു.
24 ലക്ഷം വൈദ്യുത വാഹനങ്ങള് വിറ്റഴിച്ച് ചൈനയാണ് വില്പനയില് മുന്നിലുള്ളത്. രാജ്യത്ത് വില്പന നടത്തിയ യാത്രാ വാഹനങ്ങളില് 26 ശതമാനവും വൈദ്യുത വാഹനങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന വിപണിയായി ചൈന മാറിക്കഴിഞ്ഞു.
118 ശതമാനം വാര്ഷിക വളര്ച്ചയോടെ ഏറ്റവും വേഗത്തില് വളരുന്ന ഇ.വി. വിപണിയും ചൈനയാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്ക്കാര് നടപടികളും ഇന്ധന വിലക്കയറ്റവും ഇ.വി. ആവശ്യകതയെ മുന്നോട്ടു നയിക്കുന്നുണ്ടെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.






