2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

ന്യൂഡൽഹി: ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്ത ശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്.

നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി ലഭിക്കുന്ന കേസുകളിൽ മാത്രമേ ഇത് നിർബന്ധമാക്കൂ. കാർ, ജീപ്പ്, വാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ നൽകുന്ന ഫാസ്ടാഗുകൾക്ക് പിന്നീടുള്ള കെവൈവി ഒഴിവാക്കിയത്.

ആക്ടിവേഷന് മുമ്പുള്ള സുരക്ഷ ശക്തമാക്കി
ഫാസ്ടാഗുകൾ ആക്ടിവേറ്റ്‌ ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ ഡേറ്റാ ബേസിലേതുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. ആക്ടിവേഷനു ശേഷമുള്ള വാലിഡേഷനില്ല.

വാഹൻ പോർട്ടലിൽ വിവരങ്ങളില്ലാത്ത വാഹനങ്ങൾക്ക് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ നടത്തണം. ഓൺലൈൻ വഴി വിൽക്കുന്ന ഫാസ്ടാഗുകളും ബാങ്കുകൾ വാലിഡേഷൻ പൂർത്തിയാക്കിയാലേ ആക്ടിവേറ്റാകൂ.

X
Top