ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും

ന്യൂഡൽഹി: ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല. നികുതി വ്യവസ്ഥ ലളിതവും കാരക്ഷമമാക്കുന്നതിനുമാകും പ്രധാന്യം നൽകുക. കഴിഞ്ഞ ബജറ്റിൽ കാര്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാലാണ് ഇത്തവണ അതിനുള്ള സാധ്യത ഇല്ലാതായത്.

സോത്രസിൽനിന്നുള്ള നികുതി(ടിഡിഎസ്)നിരക്ക് ഏകീകരിക്കൽ, ഗവേഷണ വികസന മേഖലയ്ക്ക് പ്രോത്സാഹനം നൽകൽ, നികുതി തർക്കങ്ങൾ വേഗം പരിഹരിക്കാനുള്ള സംവിധാനം നടപ്പാക്കൽ തുടങ്ങിയവയ്ക്കാകും ഊന്നൽ നൽകുക.

പുതിയ നികുതി വ്യവസ്ഥയിലാണ് ഈയിടെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പഴയ വ്യവസ്ഥ ഉടനെ പിൻവലിക്കാൻ സാധ്യതയില്ല. 28 ശതമാനത്തോളം നികുതിദായകർ പഴയ വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്.

2024-25 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ നൽകിയ 7.28 കോടി നികുതിദായകരിൽ 2.01 കോടി പേരും പഴയ വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്.

വീട്ടുവാടക ആനുകൂല്യം, ഭവന വായ്പയുടെ പലിശ, വകുപ്പ് 80സി, 80ഡി, 80ഇ, 80ദി എന്നിവ പ്രകാരമുള്ള കിഴിവുകൾ നേടാൻ പഴയ വ്യവസ്ഥ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും പഴയതിൽതന്നെ തുടരുന്നത്.

X
Top