ഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നു

ജിയോജിത്തിന്റെ മൂന്നാംപാദ വരുമാനം ഉയര്‍ന്നു

കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്.

തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 37.91 കോടി രൂപയില്‍ നിന്ന് ലാഭം 37.05 കോടിയായി കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 57.42 കോടിയുമായി നോക്കുമ്പോള്‍ 35 ശതമാനം ഇടിവുണ്ട്.

കമ്പനിയുടെ സംയോജിത വരുമാനം ഇക്കാലയളവില്‍ 153.92 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ന്ന് 172.11 കോടിയായി. തൊട്ട് മുന്‍ പാദത്തിലെ 218.55 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ 21 ശതമാനമാണ്‌ ഇടിവ്.

നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം (EBITD) അഞ്ച് ശതമാനം വര്‍ധിച്ച് 64.24 കോടി രൂപയായി.

2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (AUM) 1.06 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 14.28 ലക്ഷവും.

X
Top