ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

2022-23ല്‍ ഐപിഒ വഴി സമാഹരിച്ച തുക പകുതിയായി കുറഞ്ഞു

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ (ഐപിഒ) വഴി കമ്പനികള്‍ സമാഹരിച്ചത്‌ 52,116 കോടി രൂപ. 2021-22ല്‍ ഐപിഒകള്‍ സമാഹരിച്ച തുകയുടെ പകുതി മാത്രമാണ്‌ ഇത്‌.

മുന്‍ സാമ്പത്തിക വര്‍ഷം 1,11,547 കോടി രൂപയാണ്‌ ഐപിഒകളിലൂടെ സമാഹരിച്ചത്‌. ഇത്‌ വഴി പ്രാഥമിക വിപണി റെക്കോഡ്‌ സൃഷ്‌ടിക്കുകയും ചെയ്‌തു.

2022-23ല്‍ 37 കമ്പനികളാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. 2021-22ല്‍ 53 കമ്പനികള്‍ ഐപിഒ നടത്തിയിരുന്നു. 2022-23ല്‍ എല്‍ഐസി മാത്രം സമാഹരിച്ചത്‌ 20,557 കോടി രൂപയാണ്‌. ഇത്‌ ഈ വര്‍ഷം നടന്ന ഐപിഒ സമാഹരണത്തിന്റെ 39 ശതമാനം വരും.

എല്‍ഐസി ഐപിഒ നടത്തിയില്ലായിരുന്നുവെങ്കില്‍ ധന സമാഹരണം 31,599 കോടി രൂപയായി ചുരുങ്ങുമായിരുന്നു.
മൊത്തത്തിലുള്ള പബ്ലിക്‌ ഇക്വിറ്റി ധന സമാഹരണം ഈ വര്‍ഷം 56 ശതമാനം കുറഞ്ഞു. 76,076 കോടി രൂപയാണ്‌ സമാഹരിക്കപ്പെട്ടത്‌. മുന്‍വര്‍ഷം ഇത്‌ 1,73,728 കോടി രൂപയായിരുന്നു.

ബോണ്ടുകള്‍ വഴി 8944 കോടി രൂപയാണ്‌ ഈ വര്‍ഷം സമാഹരിച്ചത്‌.

X
Top