വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

രാജ്യത്തെ 1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ് നിലവില്‍ വന്നു

ദില്ലി: രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.

പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോൾ ചാർജുകൾ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വർധനവ്. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം 1,100 ടോൾ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളിൽ അറിയിപ്പുകൾ നൽകി.

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനാൽ, തെരഞ്ഞെടുപ്പ് സമയത്ത് നിർത്തിവച്ച ഉപയോക്തൃ ഫീസ് (ടോൾ) നിരക്കുകൾ ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ടോൾ ചാർജ് വർധനയും ഇന്ധന നികുതിയും ദേശീയപാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രതിപക്ഷവും യാത്രികരും വാർഷിക ചാർജ് വർധനയെ വിമർശിക്കുകയും വിലക്കയറ്റത്തിന് കാരണമാകുമെന്നും കുറ്റപ്പെടുത്തി.

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബിൽഡ്‌കോൺ ലിമിറ്റഡ് തുടങ്ങിയ ഉയർന്ന ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും.

ദേശീയപാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്. 146,000 കിലോമീറ്ററാണ് ദേശീയപാതയുടെ മൊത്തം ദൈർഘ്യം.

2018-19 വർഷത്തിൽ 25200 കോടി രൂപയാണ് പിരിച്ചതെങ്കിൽ 2022/23 സാമ്പത്തിക വർഷത്തിൽ 54000 കോടി രൂപയാണ് പിരിച്ചെടുത്തത്.

X
Top