ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ഫ്രാങ്ക്ലിൻ ടെമ്പിൾടൺ സിഐഒ ആനന്ദ് രാധാകൃഷ്ണൻ ,സുന്ദരം എംഎഫിൽ സിഇഒ ആയി ചുമതലയേൽക്കും

ചെന്നൈ : ഫ്രാങ്ക്ലിൻ ടെമ്പിൾടൺ (എഫ്‌ടി) ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് കോ ലിമിറ്റഡിലെ എമർജിംഗ് മാർക്കറ്റ് ഇക്വിറ്റീസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ (സിഐഒ) ആനന്ദ് രാധാകൃഷ്ണൻ, സുന്ദരം എഎംസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചേരുമെന്ന് റിപ്പോർട്ട് .

സുന്ദരം എഎംസിയുടെ നിലവിലെ സിഇഒ സുനിൽ സുബ്രഹ്മണ്യം 2024 ഏപ്രിലിൽ സ്ഥാനമൊഴിയും.അതിനുശേഷം രാധാകൃഷ്ണൻ എംഎഫിന്റെ തലവനായി ചുമതലയേൽക്കും.

രാധാകൃഷ്ണൻ 2004 മുതൽ എഫ്‌ടി എഎംസിയിലാണെങ്കിലും സുന്ദരം എംഎഫിനൊപ്പം ഇത് രണ്ടാം തവണയാണ്. 1996 നും 2004 നും ഇടയിൽ അദ്ദേഹം സുന്ദരം എഎംസിയുടെ ഫണ്ട് മാനേജരായിരുന്നു.

2004-നും 2006-നും ഇടയിൽ, എഫ്‌ടി എഎംസിയിൽ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസസ് (പിഎംഎസ്) സ്‌ട്രാറ്റജികൾ അദ്ദേഹം കൈകാര്യം ചെയ്‌തു. 2023 നവംബറിൽ രാധാകൃഷ്ണന്റെ രാജി ഫ്രാങ്ക്ലിൻ ടെമ്പിൾടൺ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഡെപ്യൂട്ടി സിഐഒയും സീനിയർ പോർട്ട്ഫോളിയോ മാനേജരുമായ ജാനകിരാമൻ രംഗരാജു , എഫ്ടി ഇന്ത്യ എഎംസിയിൽ എമർജിംഗ് മാർക്കറ്റ് ഇക്വിറ്റീസ്-ഇന്ത്യയുടെ സിഐഒ ആയി ചുമതലയേൽക്കും.

എഫ്ടി ഇന്ത്യയും സുന്ദരം എംഎഫും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂക്ഷ്മമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. 2021 ജനുവരിയിൽ സുന്ദരം എഎംസി പ്രിൻസിപ്പൽ ഇന്ത്യ എഎംസിയെ ഏറ്റെടുത്തു. നേരത്തെ പ്രിൻസിപ്പൽ എഎംസിയിലെ ഇക്വിറ്റി ഫണ്ടുകളുടെ തലവനായ രവി ഗോപാലകൃഷ്ണൻ, അന്നുമുതൽ സുന്ദരം എംഎഫിലെ (സിഐഒ-ഇക്വിറ്റി) ഇക്വിറ്റി ഫണ്ട് ടീമിന്റെ തലവനായിരുന്നു.

2023 ഓഗസ്റ്റ് 1-ന് രാഹുൽ ഗോസ്വാമി എഫ്ടി ഇന്ത്യയുടെ സ്ഥിരവരുമാന ടീമിന്റെ തലവനായി ചുമതലയേറ്റു. 19 വർഷത്തിന് ശേഷം കമ്പനിയിൽ തിരിച്ചെത്തിയ ഗോസ്വാമി, ഇന്ത്യയുടെ സ്ഥിരവരുമാന ബിസിനസിന്റെ സിഐഓ ആയും മാനേജിംഗ് ഡയറക്ടറായും ചേർന്നു. ഫണ്ട് ഹൗസിന്റെ പുതുതായി സജ്ജീകരിച്ച ബദൽ ബിസിനസ്സിന്റെ തലവനായ സന്തോഷ് കമത്തിൽ നിന്ന് അദ്ദേഹം ചുമതലയേറ്റു.

X
Top