കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ). 7,666 കോടി രൂപയാണ് കഴിഞ്ഞവാരം ഇന്ത്യൻ ഓഹരിവിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം.

2022ൽ ഫെബ്രുവരി പത്തുവരെ തുടർച്ചയായി 38,524 കോടി രൂപ പിൻവലിച്ചശേഷമാണ് ഈ തിരിച്ചുവരവ്. ജനുവരിയിലെ മാത്രം നഷ്‌ടം 28,852 കോടി രൂപയായിരുന്നു.

നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനായി ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ, പ്രത്യേകിച്ച് അമേരിക്കയുടെ ഫെഡറൽ റിസർവ് തുടർച്ചയായി പലിശനിരക്ക് കൂട്ടിയ പശ്ചാത്തലത്തിലാണ് എഫ്.പി.ഐ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടത്.

അതേസമയം, ഇന്ത്യൻ കടപ്പത്ര വിപണിയിൽ ഈവർഷം 5,944 കോടി രൂപയുടെ വിദേശനിക്ഷേപം എത്തിയിട്ടുണ്ട്.

X
Top