മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

ഒക്ടോബറിൽ റെക്കോര്‍ഡ്‌ വില്‍പ്പനയുമായി വിദേശ നിക്ഷേപകര്‍

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ 1,13,858 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഒരു മാസം ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ നടത്തുന്ന റെക്കോഡ്‌ വില്‍പ്പനയാണ്‌ ഇത്‌.

അതേസമയം ഈ മാസം പ്രാഥമിക വിപണിയില്‍ അവ അറ്റ നിക്ഷേപകരായി തുടര്‍ന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐപിഒ വിപണിയില്‍ 19,842 കോടി രൂപ യാണ്‌ നിക്ഷേപിച്ചത്‌. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പന ഉയര്‍ന്ന നിലയില്‍ നിന്നും ഓഹരി സൂചികകള്‍ 8 ശതമാനം ഇടിയുന്നതിന്‌ കാരണമാകുകയും ചെയ്‌തു.

ശക്തമായ വില്‍പ്പന ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ധനകാര്യ സേവന മേഖലയ്‌ക്ക്‌ കഴിഞ്ഞുവെന്നത്‌ ശ്രദ്ധേയമാണ്‌. ഈ മേഖലയില്‍ വിദേശ നിക്ഷേപകര്‍ നടത്തിയ വില്‍പ്പന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വ്യക്തിഗത നിക്ഷേപകരും വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തത്‌.

കഴിഞ്ഞ മാസം തുടക്കത്തില്‍ ചൈനീസ്‌ ഓഹരികള്‍ വാങ്ങുന്നതിനാണ്‌ വിദേശ നിക്ഷേപകര്‍ കൂടുതലായി താല്‍പ്പര്യം കാട്ടിയത്‌. അതേ സമയം കുറച്ചു ദിവസങ്ങളായി ചൈനീസ്‌ വിപണിയും വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്‌.

നാളെ നടക്കുന്ന യുഎസ്‌ തിരഞ്ഞെടുപ്പ്‌ ഫലമായിരിക്കും വിപണിയുടെ തുടര്‍ന്നുള്ള ഗതി തീരുമാനിക്കുന്നത്‌.

X
Top