കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ആര്‍ബിഐ പ്രഖ്യാപനത്തിന് മുന്നോടിയായി ബാങ്കുകള്‍ വീണ്ടും വായ്പാ പലിശ ഉയര്‍ത്തിതുടങ്ങി

ര്ബിഐയുടെ നിരക്കുയര്ത്തല് മുന്നില് കണ്ട് രണ്ടുവീതം സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും വായ്പാ പലിശ ഉയര്ത്തി. ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് നാഷണല് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് എംസിഎല്ആര് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില് 10-15 ബേസിസ് പോയന്റിന്റെ വര്ധനവരുത്തിയത്.

റിപ്പോ നിരിക്കില് 25-50 ബേസിസ് പോയന്റിന്റെ വര്ധന മുന്നില്കണ്ടാണ് ബാങ്കുകളുടെ നീക്കം. മോണിറ്ററി പോളിസി കമ്മറ്റി(എംപിസി)യോഗം ഓഗസ്റ്റ് മുന്നു മുതല് അഞ്ചുവരെയാണ് നടക്കുന്നത്.

ഐസിഐസിഐ ബാങ്ക് ഒരുവര്ഷത്തെ എംസിഎല്ആര് നിരക്കില് 15 ബേസിസ് പോയന്റാണ് വര്ധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതലാണ് നിരക്ക് ബാധകം. ഇതോടെ ഒരുവര്ഷത്തെ നിരക്ക് 7.90ശതമാനമായി. യെസ് ബാങ്ക് 10 ബേസിസ് പോയന്റ് ഉയര്ത്തിയതോടെ പലിശ നിരക്ക് 9.05ശതമാനമായി.

പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്ഷത്തെ നിരക്ക് 10 ബേസിസ് പോയന്റ് ഉയര്ത്തി. ഇതോടെ പലിശ നിരക്ക് 7.60ശതമാനമായി. ജൂണിലും ജൂലായിലും ബാങ്ക് വായ്പ പലിശ ഉയര്ത്തിയിരുന്നു. സമാനമായ വര്ധന വരുത്തിയ പിഎന്ബിയുടെ പലിശ 7.65ശതമാനവുമായി. നേരത്തെ ബന്ധന് ബാങ്കും നിരക്കില് വര്ധനവരുത്തിയിരുന്നു. എംസിഎല്ആര് പ്രകാരം ഒരുവര്ഷത്തെ ബാങ്കിന്റെ പലിശ നിരക്ക് 9.45ശതമാനമാണ്.

മെയ് മാസത്തില് റിപ്പോ നിരക്ക് ഉയര്ത്തിയതിനുപിന്നാലെ ബാഹ്യ ബെഞ്ചുമാര്ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കുകള് ബാങ്കുകള് ഉയര്ത്തിതുടങ്ങിയിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വര്ധനയ്ക്കു പിന്നാലെയാണ്. ഹൗസിങ് ഡെവലപ്മെന്റ് കോര്പറേഷന്(എച്ച്ഡിഎഫ്സി) ജൂണില് വായ്പ പലിശ അരശതമാനം ഉയര്ത്തി. ഓഗസ്റ്റ് ഒന്നുമുതല് ഇന്ത്യാ ബുള്സ് ഹൗസിങ് ഫിനാന്സ് കാല് ശതമാനവും പലിശ വര്ധിപ്പിച്ചിട്ടുണ്ട്.

X
Top