നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇന്ത്യന്‍ ഇക്വിറ്റികളിലെ വിദേശ നിക്ഷേപം ഏഴ് മാസത്തെ താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം 15.98 ശതമാനത്തിലെത്തി. ഏഴ് മാസത്തെ കുറഞ്ഞ നിരക്കാണിതെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) ഡാറ്റ വ്യക്തമാക്കുന്നു.

അളവിന്റെ കാര്യത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ആസ്തികള്‍ 71.08 ലക്ഷം കോടി രൂപയുടേതായി ചുരുങ്ങി. ജൂലൈയിലെ 71.96 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണിത്.ജൂലൈയില്‍ 17741 കോടി രൂപടെ നെറ്റ് സെല്ലിംഗും രണ്ടാഴ്ചയില്‍ 21,000 കോടി രൂപയുടെ നെറ്റ് സെല്ലുംഗുമാണ് എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) നടത്തിയത്.

അതേസമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അവര്‍ 38673 കോടി രൂപയുടെ നെറ്റ് നിക്ഷേപം നടത്തി. 2025 ല്‍ ഇതുവരെ 1.15 ലക്ഷം കോടി രൂപയുടെ എന്‍എസ്ഇ ലിസ്റ്റഡ് ഓഹരികള്‍ എഫ്പിഐ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട്.

വരുമാന വരള്‍ച്ച, ഉയര്‍ന്ന മൂല്യം, യുഎസ്-ഇന്ത്യ വ്യാപാര അനിശ്ചിതത്വം എന്നിവയാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ കൊറിയ, ലാറ്റിനമേരിക്ക, ചൈന വിപണികളെയാണ് എഫ്പിഐ ലക്ഷ്യം വയ്ക്കുന്നത്. 

X
Top