പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

മെയ്‌ മാസത്തില്‍ വിദേശ നിക്ഷേപകര്‍ 32,963 കോടി രൂപ പിന്‍വലിച്ചു

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടര്‍ന്നു. 32,963 കോടി രൂപയാണ്‌ മെയ്‌ മാസത്തില്‍ വിദേശ നിക്ഷേപകര്‍ നടത്തിയ അറ്റവില്‍പ്പന.

2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2.25 ലക്ഷം കോടി രൂപയാണ്‌. 2025ല്‍ 1.66 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയിരുന്നത്‌.

ഈ വര്‍ഷം ഫെബ്രുവരി ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പന നടത്തി.

രൂപയുടെ മൂല്യം പുതിയ റെക്കോഡ്‌ ഇടിവ്‌ നേരിട്ടതും പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ തുടരുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പന തുടരാന്‍ പ്രേരിപ്പിച്ച ഘടകങ്ങളാണ്‌.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നത്‌ ഇന്ത്യയുടെ ഇറക്കുമതി ചെലവ്‌ ഉയര്‍ത്തുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഇത്‌ പ്രതികൂലമായി ബാധിക്കും.

X
Top