എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

ജൂണില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം നടത്തിയ മേഖലകള്‍

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചത്‌. പ്രധാനമായും ജൂണില്‍ ഏഴ്‌ മേഖലകളിലാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയത്‌.

ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മേഖലയില്‍ 19,299 കോടി രൂപയുടെ നിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ നടത്തിയത്‌. ഇത്‌ മെയില്‍ നടത്തിയതിനേക്കാള്‍ 9 ശതമാനം കൂടുതലാണ്‌.

മാര്‍ച്ചിനു ശേഷം നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ സൂചിക 13 ശതമാനം ഉയരുകയും പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്‌തു.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 44,590 കോടി രൂപയാണ്‌ മൊത്തം നിക്ഷേപം നടത്തിയത്‌. അതേ സമയം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 16,004 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌.

ജൂണില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഏറ്റവും കൂടുതല്‍ അറ്റനിക്ഷേപമുണ്ടായ രണ്ടാമത്തെ മേഖല ഓട്ടോമൊബൈല്‍ ആണ്‌. 5821 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌.

കഴിഞ്ഞ ആറ്‌ മാസമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ അറ്റനിക്ഷേപം നടത്തിവരികയാണ്‌.

കാപ്പിറ്റല്‍ ഗുഡ്‌സ്‌, കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌, കണ്‍സ്‌ട്രക്ഷന്‍, പവര്‍, കണ്‍സ്യൂമര്‍ സര്‍വീസ്‌ എന്നിവയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ ഗണ്യമായ നിക്ഷേപം നടത്തിയ മറ്റ്‌ മേഖലകള്‍.

X
Top