എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

പേഷാര്‍പ്പിന് പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ്

ന്യൂഡല്‍ഹി: ഫിന്‍ടെക് സ്ഥാപനമായ പേഷാര്‍പ്പിന് പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായി. ഇത് സംബന്ധിച്ച അറിയിപ്പ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിന്നും കിട്ടിയെന്ന് കമ്പനി പറയുന്നു. 2019 ല്‍ കൃഷ്ണ കുമാര്‍ മാനി, സതീഷ് എസ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് പേ ഷാര്‍പ്പ്.

ചെന്നൈ ആസ്ഥാനമായ ബി2ബി ഫിന്‍ടെക് പ്ലാറ്റ്‌ഫോം എന്റര്‍പ്രൈസ്-ഗ്രേഡ് വിര്‍ച്വല്‍ അക്കൗണ്ട്, യുപിഐ സൊല്യൂഷന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. പേയ്മെന്റ് അഗ്രഗേറ്റര്‍ ഒരു ബാങ്കോ നോണ്‍ബാങ്ക് സ്ഥാപനമോ ആകാം. ബാങ്കിതര പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂ.

ബാങ്കുകള്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേയ്മെന്റ് അഗ്രഗേഷന്‍ സേവനം നല്‍കുന്നതിനാലാണ് ഇത്.ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്‌സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക് പ്രത്യേക പേയ്മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.

എന്‍ടിടി ഡാറ്റയെക്കൂടാതെ റെസര്‍പേ, വണ്‍പേ,എംഎസൈ്വപ്പ്, ഈസ്ബസ്, ഇനോവിറ്റി തുടങ്ങിയവയ്ക്കും തത്വത്തില്‍ പേയ്മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭ്യമായിട്ടുണ്ട്. ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, രാജ്യം 2222 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 71 ബില്യണ്‍ ഡിജിറ്റല്‍ പേയ്മെന്റുകളാണ് രേഖപ്പെടുത്തിയത്. 2022-27 കാലയളവില്‍ മൊത്തം ഇടപാട് മൂല്യം 22.03 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

2027ഓടെ മൊത്തം മൂല്യം 53.59 ബില്യണ്‍ ഡോളര്‍ ആകും.

X
Top