സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഫിനോലെക്‌സ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 31.8 ശതമാനം ഇടിവ്

കൊച്ചി: പൈപ്പ്, ഫിറ്റിംഗ്‌സ് നിർമാതാക്കളായ ഫിനോലെക്‌സ് ഇൻഡസ്‌ട്രീസിന്റെ ഒന്നാം പാദ ലാഭം 30.81 ശതമാനം ഇടിവോടെ 100.09 കോടി രൂപയായി കുറഞ്ഞു. സമാനമായി ഫിനോലെക്‌സിന്റെ ഇബിഐടിഡിഎ 39.9 ശതമാനം ഇടിഞ്ഞ് 125.91 കോടി രൂപയായി. പിവിസി വില 16,000 ഡോളറിൽ നിന്ന് 2022 ജൂൺ അവസാനത്തോടെ 1,200 ഡോളറായി കുറഞ്ഞതാണ് ലാഭത്തിലുണ്ടായ ഇടിവിന് കാരണമെന്ന് കമ്പനി അറിയിച്ചു. ഫിനോലെക്‌സിന്റെ പലിശ, നികുതി, മൂല്യത്തകർച്ച, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (Ebitda) 39.9 ശതമാനം കുറഞ്ഞ് 125.91 കോടി രൂപയായി.

2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 23.3 ശതമാനം ഉയർന്ന് 1,189.81 കോടി രൂപയായി. അതിൽ പിവിസി പൈപ്പ് വരുമാനം 34 ശതമാനം വർധിച്ച് 1,132.01 കോടി രൂപയായി. കൂടാതെ, ഇതേ കാലയളവിൽ പിവിസി റെസിൻ അളവ് 25 ശതമാനം വർധിച്ച് 62,746 ദശലക്ഷം ടണ്ണിലെത്തി. ഈ ഫല പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 4.96 ശതമാനത്തിന്റെ നഷ്ടത്തിൽ 133.05 രൂപയിലെത്തി. 

X
Top