ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

10 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് ഫിനാൻസിംഗ് സ്റ്റാർട്ടപ്പായ ക്രെഡിറ്റ് ഫെയർ

കൊച്ചി: എംബഡഡ് ക്രെഡിറ്റ് ഫിനാൻസ് സ്റ്റാർട്ടപ്പായ ക്രെഡിറ്റ് ഫെയർ എൽസി ന്യൂവ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (എഐഎഫ്) നേതൃത്വത്തിൽ 10 മില്യൺ ഡോളറിന്റ ഫണ്ടിംഗ് സമാഹരിച്ചു. കടത്തിന്റെയും ഇക്വിറ്റിയുടെയും മിശ്രിതത്തിലൂടെയാണ് സമാഹരണം നടത്തിയത്.

ഫണ്ട് ക്യാപിറ്റൽ എ, സത്വ ഫാമിലി ഓഫീസ്, ഖേൽ ഗ്രൂപ്പിലെ നിതേഷ് ദമാനി, നിഖിൽ ചന്ദ്ര ഗുപ്ത എന്നിവരുൾപ്പെടെയുള്ള ഫാമിലി ഓഫീസുകളും ഏഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിംഗിൽ പങ്കാളികളായി. ഇൻക്രെഡ് ഫിനാൻസ്, വിവൃതി ക്യാപിറ്റൽ, കാസ്പിയൻ ഇംപാക്ട് എന്നിവയാണ് ഡെബ്റ് മൂലധനം നൽകിയിയത്.

സ്റ്റാർട്ടപ്പ് അതിന്റെ സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനും വെൽത്ത്-ടെക് സ്‌പെയ്‌സിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും ഫണ്ട് വിനിയോഗിക്കും. കൂടാതെ ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക് (എച്ച്എൻഐ) മാത്രം മുമ്പ് ലഭ്യമായ സുരക്ഷിതമായ സ്ഥിരവരുമാന ബദലുകളിലേക്ക് പ്രവേശനം നേടാൻ റീട്ടെയിൽ നിക്ഷേപകരെ പ്രാപ്തരാക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

2018-ൽ സ്ഥാപിതമായ ക്രെഡിറ്റ് ഫെയർ, ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും വായ്പാ പരിഹാരങ്ങളും സുരക്ഷിതമല്ലാത്ത വായ്പ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പ്ലാറ്റ്‌ഫോമിലെ വായ്പകളുടെ ശരാശരി ടിക്കറ്റ് വലുപ്പം 10,000 മുതൽ 20 ലക്ഷം രൂപ വരെയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ക്രെഡിറ്റ് ഫെയർ 5,000 സജീവ വ്യാപാരി പങ്കാളികളിൽ എത്തിച്ചേരാനും വാർഷിക വിതരണ റൺ നിരക്ക് 360 മില്യൺ ഡോളറായി ഉയർത്താനും പദ്ധതിയിടുന്നു.

X
Top