ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസ് ഒഴിവാക്കി ബൈജൂസ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന എഡ്‌ടെക് കമ്പനിയായ ബൈജൂസ് ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസ് ഒഴിവാക്കുന്നു. ചെലവ് ചുരുക്കാനുള്ള ശ്രമത്തിൽ പ്രസ്റ്റീജ് ടെക് പാർക്കിലെ നാലു ലക്ഷം ചതുരശ്ര അടിയിലെ ഓഫീസ് ആണ് ഒഴിവാക്കുന്നത്.

വാടക കുടിശ്ശിക കൊടുക്കാൻ ആകാത്തതിനാൽ ആണ് ഓഫീസ് ഒഴിവാക്കുന്നത് എന്നാണ് സൂചന.

ഈ വർഷം ആദ്യം തന്നെ ബൈജൂസുമായുള്ള പാട്ടക്കരാർ കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്.
ബൈജൂസിൻെറ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ ലിമിറ്റഡ് ഏകദേശം 3.5 വർഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പിൽ നിന്നാണ് ഈ സ്ഥലം പാട്ടത്തിനെടുത്തത്.

ഓഫീസ് സ്പേസിനായി പ്രതിമാസം നാലു കോടി രൂപ വീതമാണ് അടച്ചിരുന്നത്. 2025 മാർച്ച് വരെ കരാർ ഒപ്പിട്ടിരിക്കുന്ന ബെംഗളൂരുവിലെ കല്യാണി ടെക് പാർക്കിലെ അഞ്ചു ലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസിൻെറ വാടകയും മുടങ്ങിയിട്ടുണ്ട്. കല്യാണി ഡെവലപ്പേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് ബൈജൂസിന് വക്കീൽ നോട്ടീസ് അയച്ചു.

ഇതുവരെ, കല്യാണി ഡെവലപ്പേഴ്‌സിന് നൽകാനുള്ളത് പത്ത് മാസത്തെ വാടകയാണ്. ഇതിൽ ഏഴു മാസത്തെ വാടക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉപയോഗിച്ച് ക്രമീകരിച്ചിട്ടുണ്ട്.

2022-നും 2023-നും ഇടയിൽ, ഐബിസി നോളജ് പാർക്കിലെ 400,000 ചതുരശ്ര അടി ഓഫീസ് ബൈജൂസ് ഒഴിയുകയും കല്യാണി ടെക് പാർക്കിൽ നിന്ന് പ്രവർത്തനം മാറ്റുകയും ചെയ്തിരുന്നു. ഓഫീസ് സ്പേസുകൾ ഉണ്ടെങ്കിലും ആരും പ്രവർത്തിക്കാത്ത ഓഫീസുകളുണ്ട് എന്നാണ് റിപ്പോ‍ർട്ടുകൾ.

ജനുവരിയിൽ ബൈജൂസുമായുള്ള പാട്ടം അവസാനിപ്പിച്ചതായി പ്രസ്റ്റീജ് ഓഫീസ് വെഞ്ച്വേഴ്‌സിൻ്റെ സിഇഒ ജഗ്ഗി മർവാഹ സ്ഥിരീകരിച്ചിരുന്നു,

കമ്പനി വാടക പുന ക്രമീകരിക്കാനും ഇളവുകൾ നൽകാനും ശ്രമിച്ചിരുന്നുവെങ്കിലും പേയ്‌മെൻ്റുകൾ നടത്താത്തതിനെത്തുടർന്ന് ഒടുവിൽ സ്ഥലം തിരികെ നൽകാൻ അഭ്യർത്ഥിക്കുകയായിരുന്നു.

X
Top