ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

ബജറ്റ് പ്രസംഗത്തില്‍ ‘സ്ത്രീകള്‍’ എന്ന് ധനമന്ത്രി പറഞ്ഞത് 13 തവണ

ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ ക്ഷേമപദ്ധതികൾക്കായി ബജറ്റിൽ മൂന്നുലക്ഷം കോടിയിലേറെ രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ 13 തവണയാണ് ‘സ്ത്രീകൾ’ എന്ന് ധനമന്ത്രി പറഞ്ഞത്.

രാജ്യവ്യാപകമായി കൂടുതൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. തൊഴിൽ സമയങ്ങളിൽ കുട്ടികളുടെ പരിപാലനത്തിനും മറ്റുമായി ക്രെഷുകളും സ്ഥാപിക്കും.

സ്ത്രീകളെ തൊഴിൽ മേഖലയിൽ കൂടുതൽ പങ്കാളികളാക്കുന്നതിനായി സ്ത്രീകേന്ദ്രീകൃത നൈപുണിവികസന പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം നിലവിൽ 24 ശതമാനമാണ്.

വനിതാ സ്വയംസഹായസംഘങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിനാവശ്യമായ പരിപാടികൾ പ്രത്യേകമായി ആസൂത്രണം ചെയ്യും.

കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ ദരിദ്രർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള സുസ്ഥിരവും സമഗ്രവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

X
Top