രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്കെതിരേ ധനമന്ത്രി

തിരുവനന്തപുരം: പണം വെച്ചുള്ള ഓണ്ലൈന് റമ്മി ഗെയിമുകള്ക്കെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്തരം ചൂതാട്ടങ്ങള്ക്ക് നിയന്ത്രണം വേണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്ലൈന് വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന വാര്ത്തകള് നിരന്തരം വരുന്നുണ്ട്. ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ് സര്ക്കാരിന്റെ അഭിപ്രായം. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള് പരിശോധിച്ച് അതിനുള്ള നടപടികള് തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകള് ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓണ്ലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകള് ഉണ്ടാക്കുന്നത്. ഇത്തരം പഴുതുകള് അടച്ചുവേണം നടപടികള് എടുക്കാന്. ഇവയില് പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുന്നവപോലുമല്ല.
ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാന് ഗൗരവമായ നിയമനിര്മാണം വേണം. ഇത്തരം ഗെയിമുകള്ക്ക് അടിമകളാകുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. അതിനാൽ ബോധവത്കരണവും ആവശ്യമാണ്- മന്ത്രി പറഞ്ഞു.

X
Top