കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിദേശ നിക്ഷേപകര്‍ക്ക്‌ പ്രിയപ്പെട്ട 5 മേഖലകള്‍

ഴിഞ്ഞ ആറ്‌ മാസ കാലമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തിവരികയാണ്‌. അതേ സമയം 5 മേഖലകളില്‍ അവ ഇപ്പോഴും `ബുള്ളിഷ്‌’ ആണ്‌.

ഈ മേഖലകളിലായി കഴിഞ്ഞ ആറ്‌ മാസ കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 38,000 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

കഴിഞ്ഞ ആറ്‌ മാസത്തിനിടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയത്‌ കണ്‍സ്യൂമര്‍ സര്‍വീസ്‌ മേഖലയിലാണ്‌- 10,970 കോടി രൂപ. ഫെബ്രുവരി 15 വരെയുള്ള അറ്റനിക്ഷേപം ഉള്‍പ്പെടെയാണ്‌ ഇത്‌.

ജനുവരി ഒഴികെ എല്ലാ മാസവും ഈ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. ഓഗസ്റ്റ്‌ മുതല്‍ എഫ്‌എംസിജി മേഖലയില്‍ 9936 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

മെറ്റല്‍, മൈനിംഗ്‌ മേഖലയില്‍ 7270 കോടി രൂപ നിക്ഷേപിച്ചു. സെപ്‌റ്റംബറില്‍ മാത്രമാണ്‌ ഈ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തിയത്‌.

ഹെല്‍ത്ത്‌കെയര്‍, ഓട്ടോമൊബൈല്‍ ആന്റ്‌ ഓട്ടോകംപോണന്റ്‌ എന്നിവയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തിയ മറ്റു മേഖലകള്‍.

ഈ മേഖലകളില്‍ യഥാക്രമം 5511 കോടി രൂപയും 5139 കോടി രൂപയുമാണ്‌ നിക്ഷേപിച്ചത്‌.

X
Top