തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

എഫ്‌ഐഐകളുടെ ഇന്ത്യയിലെ നിക്ഷേപം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു

മുംബൈ: ഇന്ത്യയിലെ ലിസ്റ്റഡ്‌ കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐ)ങ്ങളുടെ മൊത്തം ഓഹരി ഉടമസ്ഥത ആറ്‌ മാസത്തെ ഉയര്‍ന്ന നിലയില്‍.

യുഎസ്‌ ഫെഡറല്‍ റിസര്‍വവ്‌ പലിശ നിരക്ക്‌ വെട്ടിക്കുറച്ചതും തുടര്‍ന്നും നിരക്ക്‌ കുറയ്‌ക്കുമെന്ന നിലപാട്‌ സ്വീകരിച്ചതും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ നിക്ഷേപം ഒഴുകുന്നതിന്‌ കാരണമായി.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു. കടപ്പത്രങ്ങള്‍, ഓഹരി വിപണി, എഐഎഫ്‌, മ്യൂച്വല്‍ ഫണ്ടുകള്‍, ഹൈബ്രിഡ്‌ ഫണ്ടുകള്‍ എന്നിവയിലെ മൊത്തം ആസ്‌തിയാണ്‌ 100 കോടി ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌.

വര്‍ഷാരംഭം മുതല്‍ 26.7 ശതമാനം വര്‍ധനവ്‌ ആസ്‌തിയില്‍ രേഖപ്പെടുത്തി. 2017 ഡിസംബറിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഉടമസ്ഥത 16.43 ശതമാനമായി ഉയര്‍ന്നു.

2024 മാര്‍ച്ചിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്‌. സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍ ഏകദേശം 700 കോടി ഡോളര്‍ നിക്ഷേപിച്ചു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ 375 കോടി ഡോളറാണ്‌ നിക്ഷേപിച്ചത്‌. 2024 ലെ മൊത്തം കടപ്പത്ര നിക്ഷേപം 1709 കോടിഡോളറാണ്‌.

കടപ്പത്രങ്ങള്‍, ഓഹരി വിപണി, എഐഎഫ്‌, മ്യൂച്വല്‍ ഫണ്ടുകള്‍, ഹൈബ്രിഡ്‌ ഫണ്ടുകള്‍ എന്നിവയിലുള്ള മൊത്തത്തിലുള്ള നിക്ഷേപം ഈ വര്‍ഷം ഇതുവരെ ഏകദേശം 3066 കോടി ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷം 2870 കോടി ഡോളറായിരുന്നു നിക്ഷേപിച്ചിരുന്നത്‌.

X
Top