ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കേരളത്തിൽ നിന്നുള്ള നാലാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി ഫെഡറൽ ബാങ്ക്

  • 6,000 കോടി മൂലധനം സമാഹരിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനം

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്നലെ വ്യാപാരം ചെയ്തത് 2 ശതമാനത്തിലധികം നേട്ടവുമായി റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ ഓഹരി വിലയുള്ളത് 2.81% നേട്ടവുമായി 219.10 രൂപയിൽ. ഇതോടെ കൊച്ചിൻ ഷിപ്പ്‍യാർഡിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള നാലാമത്തെ വലിയ ലിസ്റ്റഡ് കമ്പനി എന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 2.25 വരെയുള്ള വ്യാപാരപ്രകാരം ഫെഡറൽ ബാങ്ക് ഓഹരിവില 218.83 രൂപയിൽ എത്തിയപ്പോൾ വിപണിമൂല്യം 53,804 കോടി രൂപയായി. ഇതോടെ വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിനെ മറികടക്കുകയായിരുന്നു. ഇതേസമയത്ത് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരിവില ഉണ്ടായിരുന്നത് 1.05% താഴ്ന്ന് 2,044.10 രൂപയിൽ; വിപണിമൂല്യം 53,776 കോടി രൂപയും.

കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപവരെ മൂലധനം സമാഹരിക്കാൻ ഫെഡറൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചിരുന്നു. ഓഹരി ഉടമകളുടെയും റഗുലേറ്ററി ഏജൻസികളുടെയും അനുമതിക്ക് വിധേയമായി അവകാശ ഓഹരി (റൈറ്റ്സ് ഇഷ്യൂ), പ്രിഫറൻഷ്യൽ ഓഹരി (മുൻഗണനാ ഓഹരി), പബ്ലിക് ഓഫർ (എഫ്പിഒ), യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് ഓഹരി വിൽപന (ക്യുഐപി), മസാല ബോണ്ട്, ഗ്രീൻ ബോണ്ട് തുടങ്ങിയ മാർഗങ്ങളിലൂടെയാകും മൂലധന സമാഹരണം.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 23 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 300 ശതമാനവും ഉയർന്നിട്ടുണ്ട്. 2020 ജൂണിൽ 53 രൂപയ്ക്കടുത്തായിരുന്നു ഓഹരിവില.

2024 ജൂലൈ ഒന്നിന് 180 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്ക് 13.7% നേട്ടവുമായി 1,030.2 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം (എൻഐഐ) കൂടിയതും നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം കുറഞ്ഞതും നേട്ടമായിരുന്നു.

X
Top