സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഫാക്ടിന് 68.82 കോടി പ്രവർത്തന ലാഭം

ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 68.82 കോടി രൂപ പ്രവർത്തന ലാഭവും 24.28 കോടി നികുതിക്കു ശേഷമുള്ള ലാഭവും രേഖപ്പെടുത്തി.

മുൻ സാമ്പത്തിക വർഷത്തിന്‍റെ ഇതേ പാദത്തിൽ യഥാക്രമം 10.55 കോടി നഷ്‌ടവും 48.67 കോടി നഷ്ട‌വും രേഖപ്പെടുത്തിയിരുന്നു.

2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കമ്പനി 1042.77 കോടി വിറ്റുവരവ് നേടി, മുൻ സാമ്പത്തിക വർഷത്തിന്‍റെ ഇതേ പാദത്തിൽ 599.58 കോടിയായിരുന്നു വിറ്റുവരവ്.

2025-26 സാമ്പത്തിക വർഷത്തിന്‍റെ ശേഷിക്കുന്ന കാലയളവിലും കമ്പനി ഉത്പാദനത്തിലും വിപണനത്തിലും ഇതേ വേഗത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാക്ട് മാനേജ്മെന്‍റ് അറിയിച്ചു.

X
Top