സിലിക്കൺവാലി: മെറ്റാവേഴ്‌സിലെ ഇടപാടുകള്‍ക്കായി പുതിയ ഡിജിറ്റല്‍ വാലറ്റ് Meta Pay പ്രഖ്യാപിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇപ്പോഴുള്ള ഫേസ്ബുക്ക് പേയുടെ പരിണമിച്ച രൂപമായി ആണ് മെറ്റ പേ എത്തുന്നത്. വിര്‍ച്വല്‍ ലോകത്തും നിത്യജീവിതത്തിലും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാവും മെറ്റപേ.
ഭാവിയില്‍ മെറ്റാവേഴ്‌സിലെ എല്ലാത്തരത്തിലുള്ള ഇടപാടുകള്‍ക്കുമുള്ള ഒരു പ്ലാറ്റ്‌ഫോമായി മെറ്റ പേയെ മാറ്റുകയാണ് സക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. accessibility to digital goods, proof of ownership എന്നിവയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും മെറ്റ പേ എന്നാണ് കമ്പനിയുടെ വാദം. ഭാവിയില്‍ വിവധ മെറ്റവേഴ്‌സ്, വെബ്3 പ്ലാറ്റ്‌ഫോമുകളിലെ ഡിജിറ്റല്‍ ആസ്തികള്‍/വസ്തുകള്‍ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കുന്നതിനും മെറ്റ പേ ഉപയോഗിക്കാന്‍ സാധിക്കും.
ഒരൊറ്റ ഡിജിറ്റല്‍ ഐഡന്റിറ്റിയില്‍ മെറ്റവേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ മെറ്റ പേ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. മെറ്റാവേഴ്‌സിനായി ഒരു യൂണിവേഴ്‌സല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന് വേണ്ടിയുള്ള ശ്രമത്തിലാണ് സക്കര്‍ബര്‍ഗ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മൈക്രോസോഫ്റ്റ്, എപ്പിംഗ് ഗെയിംസ് മുതലായ കമ്പനികളുമായി മെറ്റ സഹകരിക്കുന്നത്. നിലവില്‍ യുഎസിലും യൂറോപ്പിലും മാത്രമാണ് മെറ്റ പേ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.