കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

6,000 കോടിയുടെ നിക്ഷേപമിറക്കാൻ എക്സൈഡ് ഇൻഡസ്ട്രീസ്

മുംബൈ: 6,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയുമായി ഓട്ടോമോട്ടീവ്, വ്യാവസായിക ബാറ്ററി നിർമ്മാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസ്. നിക്ഷേപത്തിലൂടെ കമ്പനി കർണാടകയിൽ 12 ജിഗാവാട്ട് ശേഷിയുള്ള ലിഥിയം അയൺ സെൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും.

അടുത്ത 30 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം (6 ജിഗാവാട്ട്-മണിക്കൂർ) ഏകദേശം 4000 കോടി രൂപയുടെ മുതൽ മുടക്കിൽ സ്ഥാപിക്കും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും. അടുത്ത 30 മാസത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാകുമെന്നും എക്സൈഡ് എംഡിയും സിഇഒയുമായ സുബീർ ചക്രവർത്തി പറഞ്ഞു.

പദ്ധതിക്കുള്ള ധനസഹായം പ്രധാനമായും ആന്തരിക സമാഹരണത്തിൽ നിന്നാണ്. അടുത്ത 8-10 വർഷത്തിനുള്ളിൽ ലിഥിയം അയൺ സെൽ നിർമ്മാണ ബിസിനസിൽ നിന്ന് ഏകദേശം ₹10,000-12,000 കോടി വാർഷിക വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു. ഓട്ടോമൊബൈലുകൾ, ഇൻവെർട്ടറുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററികളുടെ വിൽപ്പനയിൽ നിന്നാണ് നിലവിൽ കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്.

X
Top