ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എക്‌സികോം ടെലി സിസ്റ്റംസിന്റെ ഐപിഒ ഫെബ്രുവരി 27 മുതല്‍

ലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എക്‌സികോം ടെലി സിസ്റ്റംസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 27ന്‌ തുടങ്ങും. ഫെബ്രുവരി 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി 329 കോടി രൂപയാണ്‌ എക്‌സികോം ടെലി സിസ്റ്റംസ്‌ സമാഹരിക്കുന്നത്‌. ഇതിനു പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി 70.42 ലക്ഷം ഓഹരികളും വില്‍ക്കും. ഇഷ്യു വില ഏകദേശം 140 രൂപയായിരിക്കുമെന്നാണ്‌ അറിയുന്നത്‌.

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനി നടത്തുന്ന ആദ്യത്തെ ഐപിഒ ആയിരിക്കും ഇത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക എക്‌സികോം ടെലി സിസ്റ്റംസ്‌ തെലുങ്കാനയില്‍ ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിക്കുന്നതും കടം തിരിച്ചടക്കുന്നതിനും ഉന്നത നിലവാരമുള്ള ഗവേഷണ, വികസന സജ്ജീകരണങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യത്തിനും വിനിയോഗിക്കും.

ഭവനങ്ങളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ വില്‍പ്പന നടത്തുന്ന എക്‌സികോം ടെലി സിസ്റ്റംസ്‌ ഈ മേഖലയിലേക്ക്‌ ആദ്യമായി കടന്നുവന്ന കമ്പനികളിലൊന്നാണ്‌.

ഭവനങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജറുകളുടെ വിപണിയില്‍ 60 ശതമാനം വിപണി പങ്കാളിത്തമുണ്ട്‌. പൊതുസ്ഥലങ്ങളില്‍ ആവശ്യമായ ഇലക്‌ട്രിക്‌ ചാര്‍ജറുകളുടെ വിപണിയില്‍ വിപണി പങ്കാളിത്തം 25 ശതമാനമാണ്‌.

ഇതുവരെ ഇന്ത്യയിലെ 400 പ്രദേശങ്ങളിലായി 35,000 ഇവി ചാര്‍ജറുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 707.93 കോടി രൂപയാണ്‌.

വരുമാനം 16 ശതമാനം കുറഞ്ഞപ്പോള്‍ ലാഭം 24 ശതമാനം ഉയര്‍ന്നു. 6.37 കോടി രൂപയാണ്‌ ലാഭം.

X
Top