ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

മികച്ച നേട്ടവുമായി എസ്‌കോർട്ട്‌സ് കുബോട്ട

മുംബൈ: കഴിഞ്ഞ മാസത്തെ എസ്കോർട്ട്സ് കുബോട്ടയുടെ മൊത്തം ട്രാക്ടർ വിൽപ്പന 2021 സെപ്റ്റംബറിൽ വിറ്റ 8,816 യൂണിറ്റുകളിൽ നിന്ന് 38.7 ശതമാനം ഉയർന്ന് 12,232 യൂണിറ്റിലെത്തി. തുടർച്ചയായ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിൽ ട്രാക്ടർ വിൽപ്പന 100.16 ശതമാനം ഉയർന്നു.

ആഭ്യന്തര ട്രാക്ടർ വിൽപ്പനയിൽ 42.7 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കൂടാതെ നിലവിലെ ഉത്സവ സീസണിൽ മികച്ച മുന്നേറ്റം തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതേസമയം കയറ്റുമതി ട്രാക്ടർ വിൽപ്പന കഴിഞ്ഞ വർഷത്തെ 841 യൂണിറ്റിനെ അപേക്ഷിച്ച് 848 യൂണിറ്റായി ഉയർന്നു.

പ്രസ്തുത കാലയളവിൽ എസ്‌കോർട്ട്‌സ് കുബോട്ടയുടെ നിർമ്മാണ ഉപകരണ വിഭാഗം 390 മെഷീനുകളാണ് വിറ്റത്. അഗ്രി മെഷിനറി, കൺസ്ട്രക്ഷൻ, മെറ്റീരിയൽ ഹാൻഡ്ലിംഗ് ഉപകരണങ്ങൾ, റെയിൽവേ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് കമ്പനിയാണ് എസ്കോർട്ട്സ് ഗ്രൂപ്പ്.

എസ്കോർട്ട്സ് കുബോട്ടയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.18 ശതമാനം ഇടിഞ്ഞ് 2,125.20 രൂപയിലെത്തി.

X
Top