രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇസാഫിന്റെ അറ്റാദായം 57% ഇടിഞ്ഞു

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 43.4 കോടി രൂപയിലെത്തി.

മുൻ വർഷം ഇതേ കാലയളവിൽ 101.4 കോടി രൂപയായിരുന്നു അറ്റാദായം. നാലാം പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം 29 ശതമാനം വർധിച്ച് 2,370 കോടി രൂപയിലെത്തി.

ബാങ്കിൻ്റെ പ്രവർത്തന ലാഭം 30 ശതമാനം ഉയർന്ന് 285 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 219 കോടി രൂപയായിരുന്നു. അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെക്കുന്ന തുക 82 കോടി രൂപയിൽ നിന്നും 226 കോടി രൂപയിലെത്തിയത് അറ്റാദായത്തിൽ ഇടിവുണ്ടാക്കി.

ഈ കാലയളവിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇരട്ടിയിലതികം ഉയർന്ന് 893 കോടി രൂപയിലെത്തി.

മുൻ വർഷമിത് 352 കോടി രൂപയായിരുന്നു. മൊത്ത എൻപിഎ അനുപാതം 4.76 ശതമാനമായി ഉയർന്നു, കഴിഞ്ഞ വർഷത്തിലിത് 2.49 ശതമാനമായിരുന്നു. അറ്റ എൻപിഎ അനുപാതം 1.13 ശതമാനത്തിൽ നിന്നും 2.26 ശതമാനമായി ഉയർന്നു.

കേരളം ആസ്ഥാനമായുള്ള ബാങ്കിന്റെ ഈ കാലയളവിലെ മൊത്തത്തിലുള്ള വായ്പ വിതരണം മുൻ വർഷത്തേക്കാളും 33 ശതമാനം വർധിച്ച് 18,772 കോടി രൂപയിലെത്തി. ഈ കാലയളവിലെ നിക്ഷേപം 35.5 ശതമാനം ഉയർന്ന് 19,868 കോടി രൂപയായി.

നാലാം പാദത്തിലെ ബാങ്കിന്റെ മൊത്തവരുമാനം 33 ശതമാനം ഉയർന്ന് 1152 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ സമാന പാദത്തിൽ 868 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 34 ശതമാനം ഉയർന്ന് 649 കോടി രൂപയിൽ നിന്ന് 867 രൂപയായി.

ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 6.26 ശതമാനം താഴ്ന്ന് 56.15 രൂപയിലെത്തി.

X
Top