Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായത്തിൽ മൂന്നിരട്ടി വർധന

ചെന്നൈ: ത്രൈമാസ അറ്റാദായത്തിൽ ഏകദേശം മൂന്നിരട്ടി വർധന രേഖപ്പെടുത്തി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. സെപ്തംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 116 കോടി രൂപയായി കുതിച്ചുയർന്നു. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 41 കോടി രൂപയായിരുന്നു.

ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലെ പുരോഗതിയാണ് ലാഭത്തിന്റെ സംഖ്യ ഉയർത്തിയതെന്ന് ഇക്വിറ്റാസ് എസ്എഫ്ബി മാനേജിംഗ് ഡയറക്ടർ പി എൻ വാസുദേവൻ പറഞ്ഞു. അവലോകന കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 26% ഉയർന്ന് 610 കോടി രൂപയായപ്പോൾ അറ്റ ​​പലിശ മാർജിൻ 9% ആയിരുന്നു.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രവർത്തന ലാഭം 242 കോടി രൂപയാണ്. കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 3.82% ആയും, അറ്റ എൻപിഎ 1.93 ശതമാനമായും മെച്ചപ്പെട്ടു.

രണ്ടാം പാദത്തിൽ ബാങ്കിന്റെ അഡ്വാൻസുകൾ 20% വർധിച്ച് 22,779 കോടി രൂപയായി. ചെന്നൈ ആസ്ഥാനമായുള്ള രാജ്യത്തെ പ്രമുഖ സ്മാൾ ഫിനാൻസ് ബാങ്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്.

X
Top